5 ജില്ലകളിൽ റെഡ് അലർട്ട്, തൃശൂർ അകമലയിൽ ഉരുൾപൊട്ടലിന് സാധ്യത, മാറണമെന്ന് മുന്നറിയിപ്പ്

അഭിറാം മനോഹർ
വ്യാഴം, 1 ഓഗസ്റ്റ് 2024 (14:42 IST)
കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി,എറണാകുളം,കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
 
പാലക്കാട്,ആലപ്പുഴ,കോട്ടയം,തൃശൂര്‍,മലപ്പുറം,വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തൃശൂര്‍ വടക്കാഞ്ചേരി അകമലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ ആളുകളോട് മാറിതാമസിക്കാന്‍ നഗരസഭ നിര്‍ദേശിച്ചു. മഴക്കാലമായതിനാല്‍ ഏത് നിമിഷവും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതായി വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഴക്കാലം കഴിയും വരെ മാറി താമസിക്കാന്‍ 41 കുടുംബങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
 

അനുബന്ധ വാര്‍ത്തകള്‍

Next Article