വിദ്യാർഥികൾ സീറ്റിലിരിക്കുന്നു, കണ്ണൂരിൽ സ്വകാര്യബസുകളുടെ മിന്നൽപണിമുടക്ക്

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (14:22 IST)
കണ്ണൂർ: തലശ്ശേരി- കണ്ണൂർ റൂട്ടിൽ സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക്. കൺസെഷനുള്ള വിദ്യാർഥികൾ സീറ്റ് കയ്യടുക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ് സമരം.
 
രാവിലെ 10 മണിയോടെയാണ് കണ്ണൂർ - തലശ്ശേരി റൂട്ടിൽ ഓടുന്ന ബസുകൾ മിന്നൽ പണിമുടക്ക് ആരംഭിച്ചത്. മുപ്പതിലേറെ കുട്ടികൾ ഒരേ ബസിൽ തന്നെ കയറുന്നു. കുട്ടികൾ നിറഞ്ഞതിനാൽ മറ്റ് യാത്രക്കാർ കയറാത്തത് സാമ്പത്തികമായി ബാധിക്കുന്നുവെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
 
ഒരാഴ്ച മുൻപാണ് തലശ്ശേരിയിൽ വിദ്യാർഥികളെ മഴയത്ത് നിർത്തിയതിൽ സിഗ്മ എന്ന ബസിൻ്റെ ജീവനക്കാർക്കെതിരെ കേസെടുക്കുകയും നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികാരമായാണ് ഇപ്പോഴത്തെ സമരമെന്ന് വിദ്യാർഥികളും വിദ്യാർഥി സംഘടനകളും ആരോപിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍