ബസ് സമരം: സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗതമന്ത്രി

സിആര്‍ രവിചന്ദ്രന്‍
ശനി, 26 മാര്‍ച്ച് 2022 (18:32 IST)
സ്വകാര്യബസ് സമരത്തില്‍ സംഘടനകള്‍ ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്നും ബസ്ഉടമ സംഘടനയിലെ ചില നേതാക്കളാണ് പിടിവാശികാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഈമാസം 30ന് എല്‍ഡിഎഫ് യോഗം ചേരുകയാണ്. ഇതിനു ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ തീരുമാനം ഉണ്ടാകുമെന്ന് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് ബസുടമകള്‍.
 
സമരം തുടങ്ങി ഇത്രയും ദിവസമായിട്ടും സര്‍ക്കാര്‍ ചര്‍ച്ചയ്ക്കുപോലും തയ്യാറാകുന്നില്ലെന്ന് ബസ്ഉടമകള്‍ പറയുന്നു. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗതമന്ത്രി വാക്ക് പാലിച്ചില്ലെന്നും പറഞ്ഞുപറ്റിച്ചെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേന്‍ പറഞ്ഞു. 
 
ബസുകളുടെ പണിമുടക്കുമൂലം പലയിടത്തും കൃത്യസമയത്ത് ബസ് ലഭിക്കാതെ ജനം വലയുകയാണ്. പരീക്ഷ കാലമായതിനാല്‍ സമരം വിദ്യാര്‍ത്ഥികളെയും ബാധിക്കുന്നുണ്ട്. മിനിമം ചാര്‍ജ് 12രൂപയാക്കണമെന്നാണ് ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article