ചീട്ടുകളി സംഘത്തെ കുടുക്കിയ പൊലീസുകാര്‍ക്ക് ഒന്‍പതുലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ ഉത്തരവായി

ശ്രീനു എസ്
വെള്ളി, 12 ജൂണ്‍ 2020 (11:03 IST)
ചീട്ടുകളി സംഘത്തെ കുടുക്കിയ പൊലീസുകാര്‍ക്ക് ഒന്‍പതുലക്ഷം രൂപ പാരിതോഷികം നല്‍കാന്‍ ഉത്തരവായി. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ഉത്തരവിറക്കിയത്. 2017 ഒക്ടോബറില്‍ ആലുവ പെരിയാര്‍ ക്ലബില്‍ നടന്ന ലക്ഷങ്ങള്‍ വച്ചുള്ള ചീട്ടുകളി പിടിച്ചതിനാണ് പാരിതോഷികം. അന്ന് കളിക്കാരില്‍ നിന്ന് 180280 രൂപ പിടിച്ചെടുക്കുകയും 33 പേരെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
 
കേരള ഗെയിമിങ് ആക്ട് പ്രകാരം പിടിച്ചെടുത്ത പണത്തിന്റെ പകുതി സര്‍ക്കാര്‍ ഖജനാവിന് നല്‍കണം. ബാക്കി പകുതി പണം കേസ് പിടിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക്  ലഭിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത നെടുമ്പാശ്ശേരി പൊലീസ്  ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് 50 ശതമാനം തുക 23പേരടങ്ങുന്ന അന്വേഷണ സംഘത്തിനു നല്‍കാന്‍ കോടതി ഉത്തരവായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article