സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്ന് തുറക്കും: അറിയേണ്ട കാര്യങ്ങൾ ഇവ

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (08:16 IST)
തിരുവനന്തപുരം: ആറുമാസത്തോളമായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇന്നുമുതൽ സഞ്ചാരികൾക്കായി തുറക്കും. ബീച്ചുകൾ ഒഴികെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് കർശനമായ ഉപാധികളോടെയും നിയന്ത്രണങ്ങളോടെയും തുറക്കുന്നത്. നവംബർ ഒന്നുമുതൽ ബിച്ചുകളും തുറന്നുകൊടുക്കാനാണ് നിലവിൽ സർക്കാരിന്റെ തീരുമാനം. കേന്ദ്ര സർക്കാർ പുറത്തിറക്കിയ അൺലോക് 4ൽ ടൂറിസത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല എന്നതിനാലാണ് ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. 
 
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്താൻ അനുവദിയ്ക്കു. ഹിൽ സ്റ്റേഷനുകൾ, സാഹസിക ടൂറിസംകേന്ദ്രങ്ങൾ, കായലോര ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങം. ഹൗസ് ബോട്ടുകൾക്കും ടൂറിസ്റ്റ് ബോട്ടുകൾക്കും സർവീസ് നടത്താനും അനുമതിയുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള ടിക്കറ്റ്, ഹോട്ടൽ ബുക്കിങുകൾ ഓൺലൈനായി നടത്തണം.  
 
മറ്റു സംസ്ഥനങ്ങളിൽ നിന്നും 7 ദിവസത്തെ സന്ദർശനത്തിന് എത്തുന്നവർക്ക് കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഏഴുദിവസം കഴിഞ്ഞ് മടങ്ങുന്നില്ല എങ്കിൽ സഞ്ചാരികൾ സ്വന്തം ചിലവിൽ ക്വാറന്റീനിൽ കഴിയണം. എന്നാൽ ഒരാഴ്ചയ്ക്ക് മുകളിൽ സന്ദർശനത്തിന്  എത്തുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കൊണ്ടുവരികയോ, കേരളത്തിൽ എത്തിയാൽ ഉടൻ പരിശോധന നടത്തുകയോ വേണം. അല്ലെങ്കിൽ ഏഴ് ദിവസം ക്വാറന്റീനിൽ കഴിയേണ്ടിവരും.  

അനുബന്ധ വാര്‍ത്തകള്‍

Next Article