ധോണിയുടെ മകളെ ആക്രമിയ്ക്കുമെന്ന് ഭീഷണി, 16 കാരൻ അറസ്റ്റിൽ

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (07:46 IST)
റാഞ്ചി: ചെന്നൈ സ്സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിയുടെ അഞ്ച് വയസുകാരിയായ മകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ 16 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ കച്ച് സ്വദേശിയായ 12 ആം ക്ലാസ് വിദ്യാർത്ഥിയെ റാഞ്ചി പൊലീസിന് കൈമാറും. സാമൂഹ്യ മാധ്യമങ്ങൾ വഴിയായിരുന്നു 16കാരന്റെ ഭീഷണി. 
 
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതിന് പിന്നാലെ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ ധോണിയുടെ മകളെ ആക്രമിയ്ക്കും എന്നിൾപ്പടെ ഭീഷണി മുഴക്കുകയായിരുന്നു.  അതിനിടെ ബാംഗ്ലൂരിനോടും ചെന്നൈ പരാജയപ്പെട്ടതോടെ ചെന്നൈയുടെ മറ്റു താരങ്ങളും കുടുംബാംഗങ്ങളും സോഷ്യൽ മിഡിയയിൽനിന്നും ആക്രമണം നേരിടുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍