ധോണിയെ വീഴ്‌ത്തി കോഹ്‌ലി, ചെന്നൈക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം

അതുല്‍ ജീവന്‍

ശനി, 10 ഒക്‌ടോബര്‍ 2020 (23:30 IST)
ശനിയാ‌ഴ്ച നടന്ന ഐ പി എല്‍ രണ്ടാം മത്സരത്തില്‍ ചെന്നൈക്കെതിരെ ബാംഗ്ലൂരിന് തകര്‍പ്പന്‍ വിജയം. 37 റണ്‍സിനാണ് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പരാജയപ്പെടുത്തിയത്.
 
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍, നായകന്‍ കോഹ്‌ലിയുടെ 90 റണ്‍സിന്‍റെ പിന്‍‌ബലത്തില്‍ നാലുവിക്കറ്റ് നഷ്‌ടത്തില്‍ 169 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
 
ചെന്നൈ ബാറ്റിംഗ് നിരയില്‍ അമ്പാട്ടി റായുഡു(42), നാരായണ്‍ ജഗദീശന്‍(33) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. നായകന്‍ ധോണി 10 റണ്‍സെടുത്ത് പുറത്തായി. ഐ പി എല്ലിലെ തന്‍റെ മുന്നൂറാം സിക്‍സര്‍ പറത്താനായി എന്നതുമാത്രമാണ് ധോണിയുടെ ബാറ്റിംഗിന്‍റെ നേട്ടം.
 
ബാംഗ്ലൂരിന് വേണ്ടി മോറിസ് മൂന്ന് വിക്കറ്റുകളും വാഷിംഗ്‌ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റുകളും വീഴ്‌ത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍