വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയത്തിന്റെ ബലം പരിശോധിയ്ക്കാൻ വിജിലൻസ്

തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (07:23 IST)
തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ കമ്മീഷൻ നൽകി എന്ന് വ്യക്തമായതോടെ നിർമ്മാണത്തിലീയ്ക്കുന്ന ഭവന സമുച്ചയത്തിന്റെ ബലം പരിശോധിയ്ക്കാൻ വിജിലൻസ്. ഇതിനായി പൊതുമരാമത്ത് വകുപ്പിനെ വിജിലൻസ് സമീപിക്കേയ്ക്കും. തിങ്കളാഴ്ച വടക്കാഞ്ചേരി ഭവന സമുച്ചയം വിജിലൻസ് സംഘം സന്ദർശിയ്ക്കും. ഇതിന് ശേഷമായിരിയ്ക്കും ബല പരിശോധനയിൽ അന്തിമ തീരുമാനം ഉണ്ടാവുക,
 
മാനദണ്ഡങ്ങൾ പാലിച്ചാണോ കെട്ടിടം നിർമ്മിച്ചത് എന്ന് വിജിലൻസ് പരിശോധിയ്ക്കും. പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണങ്ങൾക്കായി യുഎഇ റെഡ് ക്രസന്റ് കോൺസലേറ്റ് വഴി നൽകിയ 7.5 കോടി രൂപയിൽ 4.20 കോടി രൂപ കമ്മീഷനായി നൽകി എന്നാണ് കണ്ടെത്തിയീയ്ക്കുന്നത്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിൽ സർക്കാർ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്നും വിജിലൻസ് പരിശോധിയ്ക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍