ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഇറക്കിയതോടെയാണ് സമരം പിൻവലിച്ചത്.
നഴ്സുമാരുടെ കുറഞ്ഞ ശമളം 20,000 രൂപയാക്കിയാണ് സർക്കാർ വിജ്ഞാപനമിറക്കിയത്. പുതുക്കിയ ശമ്പള പരിഷ്‌കരണ ഉത്തരവ് അംഗീകരിച്ചാണ് പിന്മാറ്റമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) അറിയിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.
നഴ്സുമാരുടെ കുറഞ്ഞശമ്പളം 20,000 രൂപയാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്. വേതനവര്‍ധനയ്ക്ക് 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാലപ്രാബല്യമുണ്ടാകും.