കേരളം ഇനി പുകയില പരസ്യരഹിത സംസ്ഥാനം

Webdunia
ശനി, 15 നവം‌ബര്‍ 2014 (09:03 IST)
കേരളം ഇനി പുകയില പരസ്യരഹിത സംസ്ഥാനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജദിനാഘോഷ ഭാഗമായി ആരോഗ്യവകുപ്പ്‌ സംഘടിപ്പിച്ച സമ്മേളനത്തില്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയാണ് പ്രഖ്യാപനം നടത്തിയത്‌. ആരോഗ്യവകുപ്പിന്റെ വിവിധ പദ്ധതികള്‍ കേരളത്തിന്റെ അന്തസുയര്‍ത്തുന്നവയാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.
 
സ്‌കൂളുകള്‍ കേന്ദ്രീകരിച്ച്‌ നടപ്പാക്കുന്ന യോഗപദ്ധതിയുടെ ഉദ്‌ഘാടനം, നവജാതശിശു സമ്പൂര്‍ണ ആരോഗ്യപരിശോധനാ പരിപാടിയുടെയും പോലീസ്‌ ജീവനക്കാര്‍ക്കായി ആരംഭിച്ച ഷേപ്പ്‌ പദ്ധതിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ സമര്‍പ്പണം എന്നിവയും മന്ത്രി നിര്‍വഹിച്ചു. 
 
നവജാതശിശു സമ്പൂര്‍ണ ആരോഗ്യപരിശോധനാ പരിപാടിയില്‍ ഒന്നര വര്‍ഷം കൊണ്ട്‌ ലക്ഷത്തിലധികം കുഞ്ഞുങ്ങളെ പരിശോധിച്ചതായി ആരോഗ്യമന്ത്രി വിഎസ്‌ ശിവകുമാര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 
 
വിദ്യാലയ ആരോഗ്യ പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന സ്‌കൂളുകള്‍ക്കു മന്ത്രി കാഷ്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചു. ലക്ഷം, അമ്പതിനായിരം, ഇരുപത്തിയയ്യായിരം രൂപ വീതമാണു യഥാക്രമം ഒന്നും രണ്ടും മൂന്നും അവാര്‍ഡുകള്‍.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.