കേരളത്തില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനം നിര്‍ണ്ണായക ഘട്ടത്തില്‍

Webdunia
വെള്ളി, 5 ഡിസം‌ബര്‍ 2014 (14:37 IST)
ഇന്റലിജന്‍സ് ബ്യൂറോയും ജാര്‍ഖണ്ഡിലെ മാവോയിസ്റ്റ് വിരുദ്ധ സേനാ അംഗമായിരുന്ന മലയാളിയായ അനു ഒഇ മാത്യു ഐപി‌എസും പറയുന്നു. അന്യസംസ്ഥാന ജോലിക്കാര്‍ വഴി കേരളത്തില്‍ മാവോയിസം ശക്തിപ്രാപിക്കുമെന്നും അദ്ദേഹം പറയുന്നു. ജാര്‍ഖണ്ടിലും ഛത്തീസ് ഗഡിലും മാവോയിസ്റ്റ് വേട്ട ശക്തമാക്കിയതിനേ തുടര്‍ന്ന് അവര്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്രാപിക്കുകയാണ്.

കേരളത്തിലെ മാവോയിസ്റ്റ് പ്രവര്‍ത്തനം നിരീക്ഷിച്ച അവസരത്തില്‍ കേരളത്തിലേത് നിര്‍ണ്ണായക ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റുകള്‍ അടിത്തര വിപുലീകരിക്കുന്നതായും പ്രവര്‍ത്തനം രണ്ടാം ഘട്ടത്തിലേക്ക് മാറ്റുന്നതായും ഇദ്ദേഹം കത്തില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാടി ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാന സര്‍ക്കാരിന്‍ കത്തയച്ചിരുന്നു.

നേരത്തെ കേരളമുള്‍പ്പെടേയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി പശ്ചിമഘട്ട സോണല്‍ കമ്മറ്റി മാവോയിസ്റ്റുകള്‍ രൂപീകരിച്ചിരുന്നു. ഒറ്റപ്പെട്ട അക്രമങ്ങള്‍ നടത്തുകയും പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്തതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മാവോയിസ്റ്റുകളുടേതാണെന്ന് ഉറപ്പില്ലായിരുന്നു.

നേരത്തെ കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഉണ്ട് എന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലായിരുന്നു. പലരും മാവോയിസ്റ്റുകളെ കണ്ടതായി പറയുന്നതല്ലാതെ ഇവരെക്കുറിച്ചുള്ള വ്യ്ക്തമായ രൂപം സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇല്ലായിരുന്നു. നിലവില്‍ മാവോയിസ്റ്റ് വിരുദ്ധ നീക്കം നടത്തുന്നത് സംസ്ഥാനം രൂപീകരിച്ച തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ വിഭാഗമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.