സ്വദേശത്ത് മടങ്ങാന്‍ ഇനിയും ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ അന്തിമ പട്ടിക ഇന്ന് സമര്‍പ്പിക്കണമെന്ന മന്ത്രി വിഎസ് സുനില്‍കുമാര്‍

ശ്രീനു എസ്

ശനി, 13 ജൂണ്‍ 2020 (16:12 IST)
സ്വദേശത്ത് മടങ്ങാന്‍ ഇനിയും ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികളുടെ അന്തിമ പട്ടിക ഇന്ന് സമര്‍പ്പിക്കണമെന്ന് ജില്ല ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍ദേശം നല്‍കി. കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. 45000 ഓളം പേരാണ് ജില്ലയില്‍ നിന്ന് ഇതു വരെ സ്വദേശത്തേക്ക് മടങ്ങിയത്. 30000 ഓളം പേര്‍ ഇവിടെ തന്നെ തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
 
ജില്ലയില്‍ കോവിഡിന്റെ സമൂഹ വ്യാപനം പരിശോധിക്കാനായി നടത്തുന്ന ആന്റിബോഡി പരിശോധനയില്‍ 245 പേരുടെ സാംപിള്‍ ശേഖരണം പൂര്‍ത്തിയായി. ബാക്കി സാംപിളുകള്‍ വരും ദിവസങ്ങളില്‍ ശേഖരിക്കും. വിവിധ വിഭാഗങ്ങളില്‍ നിന്നായി നിന്നാകെ 500 സാംപിളുകള്‍ ആണ് ജില്ലയില്‍ നിന്നും ശേഖരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍