ഫെബ്രുവരിയിൽ മദ്യത്തിന് വില വർധിയ്ക്കും: 2017 നവംബറിന് ശേഷം മദ്യത്തിന്റെ അടിസ്ഥാന വില വർധന ആദ്യം

Webdunia
ഞായര്‍, 24 ജനുവരി 2021 (12:16 IST)
തിരുവനന്തപുരം: ഈ വർഷം ഫെബ്രുവരിയോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിയ്ക്കും. ഏഴ് ശതമാനം വർധനവാണ് ഉണ്ടാവുക. വില വർധന നിലവിൽ വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെ വർധിയ്ക്കും. 2017 നവംബറിന് ശേഷം ആദ്യമായാണ് മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിയ്കുന്നത്. സ്പിരിറ്റിന് വില വർധിച്ചതോടെ 11.6 ശതമാനം വില വർധനയാണ് മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്. ഒരു കുപ്പിയ്ക്ക് 40 രൂപയാണ് വർധിയ്ക്കുന്നത് എങ്കിൽ അതിൽ 35 രൂപ സർക്കാരിനും 4 രൂപ മദ്യ നിർമ്മാണ കമ്പനിയ്ക്കും ഒരു രൂപ കോർപ്പറേഷനും അധിക വരുമാനം ലഭിയ്ക്കും. കൊവിഡ് സെസ് ഒഴിവാകുന്നതിനാൽ ഓഗസ്റ്റോടെ വില കുറയും എന്ന് അധികൃതർ പറയുന്നു.   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article