കര്‍ണാടകയുമായി പോരാട്ടത്തിനില്ല, എന്നാല്‍ ഡൊമെന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ല: കെഎസ്ആര്‍ടിസി

ശ്രീനു എസ്
വെള്ളി, 4 ജൂണ്‍ 2021 (18:35 IST)
തിരുവനന്തപുരം; കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ടുമായി നടത്തിയ നിയമനടപടികളില്‍ വിജയം നേടിയ കെഎസ്ആര്‍ടിസി കര്‍ണാടക സര്‍ക്കാരുമായി ഒരു തുറന്ന പോരാട്ടത്തിന് കെഎസ്ആര്‍ടിസി തയ്യാറല്ലെന്ന് സിഎംഡി ബിജുപ്രഭാകര്‍ അറിയിച്ചു. കര്‍ണാടക സംസ്ഥാവുമായി ഇക്കാര്യത്തില്‍ ഒരു തുറന്ന പോരാട്ടമോ മത്സരമോ ആവശ്യമില്ല.  ഫെഡറല്‍ സംവിധാനത്തില്‍ രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ അങ്ങനെ സ്വകാര്യ വ്യക്തികളെ പോലെ മത്സരിക്കേണ്ട കാര്യമില്ല. ഈ വിഷയം ഇരുസംസ്ഥനങ്ങള്‍ തമ്മില്‍ ഉചിതമായി പരിഹരിക്കണമെന്നാണ് സംസ്ഥാന സര്‍ക്കിരിന്റേയും കെഎസ്ആര്‍ടിസിയുടേയും ആവശ്യം. 
 
ഈ വിവരം ഔദ്യോഗികമായി കര്‍ണാടകയെ അറിയിക്കും. അതിനേക്കാല്‍ ഉപരി കെഎസ്ആര്‍ടിസിക്ക് ഇത് കൊണ്ട് നേരിട്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട്, യാത്രാക്കാര്‍ ഓണ്‍ലൈനില്‍ ടിക്കറ്റിനായി സെര്‍ച്ച് ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി എന്ന ഡൊമെന്റെ പേര് കര്‍ണാടക കൈവശം വെച്ചിരിക്കുന്നത് കൊണ്ട് ടിക്കറ്റ് മുഴുവന്‍ കര്‍ണാടകയ്ക്കാണ് പോകുന്നത്. പ്രത്യേകിച്ച് ലാഭകരമായിട്ടുള്ള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ ബംഗുളുരുവില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നത് കാരണം കര്‍ണാടകയ്ക്കാണ് ആ ഇനത്തില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ സാരമായി ബാധിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article