ശക്തമായ മഴയ്ക്ക് സാധ്യത: രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീനു എസ്

ശനി, 17 ഏപ്രില്‍ 2021 (14:51 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ വീശുന്ന കാറ്റിനാണ് സാധ്യത.
 
കൂടാതെ ഈ ജില്ലകളില്‍ ഇടിമിന്നലിനുള്ള സാധ്യതയും ഉണ്ട്. ഉച്ചയ്ക്ക് രണ്ടുമണിമുതല്‍ രാത്രി പത്തുമണിവരെയാണ് ഇടിമിന്നലിനുള്ള സാധ്യതയുള്ളത്. കൂടാതെ മലയോര പ്രദേശങ്ങളില്‍ ഇടിമിന്നല്‍ സജീവമാകും. അന്തരീക്ഷം മേഘാവൃതമായാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ഇടിമിന്നല്‍ ദൃശ്യമല്ലാത്തതിനാല്‍ ജാഗ്രതപാലിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍