ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 ഫെബ്രുവരി 2023 (16:36 IST)
ആശുപത്രിയുടെ സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം സന്ദര്‍ശിക്കവേ ആശുപത്രിയുടെ സമീപത്ത് സര്‍ക്കാര്‍ ഡോക്ടറുടെ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആശുപത്രി പരിസരത്തെ സ്വകാര്യ പ്രാക്ടീസിനെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പ്രസംഗിക്കുകയും ചെയ്തു. 
 
മാത്രമല്ല അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് വിജിലന്‍സിനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ തൊട്ടടുത്ത ദിവസം ഡോക്ടറുടെ ബോര്‍ഡ് അപ്രത്യക്ഷമായി.

അനുബന്ധ വാര്‍ത്തകള്‍

Next Article