സർക്കാരിന് കിട്ടാത്ത വാക്സീൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് കിട്ടുന്നതെന്നായിരുന്നു ഹൈക്കോടതിയുടെ സംശയം. സ്വകാര്യ ആശുപത്രികൾക്ക് വാക്‌സിൻ വിതരണത്തിന്റെ കുത്തകാവകാശം നൽകരുതെന്നും കോടതി പരാമർശിച്ചു. സ്വകാര്യ ആശുപത്രികൾ വാങ്ങുന്ന വിലയ്ക്ക് വാക്‌സിൻ വാങ്ങാൻ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ മറുപടി.