ആസാദി കാ അമൃത് മഹോത്സവം: തിരംഗ യാത്ര ഗവര്‍ണര്‍ ഫ്ളാഗ് ഇന്‍ ചെയ്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 15 ഓഗസ്റ്റ് 2022 (09:14 IST)
ആസാദി കാ അമൃത് മഹോത്സവം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ആഘോഷം മാത്രമല്ല, നാളെ മുതല്‍ രാജ്യം ഒരു അമൃത കാലത്തിലേക്ക് കൂടി കടക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പാങ്ങോട് മിലിറ്ററി ക്യാമ്പില്‍ വെച്ച് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച തിരംഗ യാത്രാ ടീമിനെ ഫ്ളാഗ് ഇന്‍ ചെയ്ത് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. 
 
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള കാലമാണിത്. അവര്‍ നടത്തിയ ത്യാഗത്തിന്റെ ഫലമാണ് ഇന്ന് ഇന്ത്യക്കാര്‍ അനുഭവിക്കുന്ന അഭിമാനത്തോടു കൂടിയ ജീവിതമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍