സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 16 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബിപിഎല്‍ വിഭാഗക്കാര്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. ഇന്നലെ മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നു. അടുത്ത വര്‍ഷം യൂണിറ്റിന് 12 പൈസ വര്‍ധിക്കും.
2016ല്‍ ഇടത് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അഞ്ചാം തവണയാണ് നിരക്ക് വര്‍ധിക്കുന്നത്. 2025-26 വര്‍ഷത്തേക്ക് സമ്മര്‍ താരിഫ് ഉള്‍പ്പടെ 27 പൈസയുടെ വര്‍ധനവിനാണ് കെഎസ്ഇബി ശുപാര്‍ശ ചെയ്തതെങ്കിലും ശരാശരി 12 പൈസയുടെ വര്‍ധനവാണ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത്. 1000 വാട്ട് കണക്ടട് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപയോഗമുള്ളവരുമായ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയവയുടെ താരിഫും വര്‍ധിപ്പിച്ചിട്ടില്ല.