പൊതുജനത്തിന് തിരിച്ചടി: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സര്‍ചാര്‍ജും ഈടാക്കുന്നു

സിആര്‍ രവിചന്ദ്രന്‍

ശനി, 4 മെയ് 2024 (13:47 IST)
പൊതുജനത്തിന് തിരിച്ചടിയായി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പിന്നാലെ സര്‍ചാര്‍ജും ഈടാക്കുന്നു. നിലവിലുള്ള ഒമ്പത് പൈസ സര്‍ചാര്‍ജിന് പുറമേ ഈ മാസം പത്ത് പൈസ അധികം ഈടാക്കും. മെയിലെ ബില്ലിലാണ് ഇത് ഈടാക്കുന്നത്. അതേസമയം നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്കു പിന്നാലെ ഉപഭോഗം കുറഞ്ഞെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. 200 മെഗാവാട് വൈദ്യുതിയുടെ ഉപയോഗമാണ് കുറഞ്ഞത്.
 
പത്തോ പതിനഞ്ചോ മിനിറ്റ് മാത്രം വൈദ്യുതി നിയന്ത്രിക്കാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞദിവസം മുതല്‍ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. അതേസമയം വരും ദിവസങ്ങളില്‍ മഴ പെയ്യും എന്നാണ് കാലാവസ്ഥ പറയുന്നത് ഇത് ആശ്വാസകരമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍