സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടിവരും; ഒഴിവാക്കാന്‍ സര്‍ക്കാര്‍

വ്യാഴം, 17 ഓഗസ്റ്റ് 2023 (15:57 IST)
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ലോഡ് ഷെഡിങ് വേണോ എന്ന കാര്യത്തില്‍ ഈ മാസം 21 ന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രിയുമായി ബോര്‍ഡ് ചര്‍ച്ച നടത്തും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം. 
 
പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വില കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരും. വൈദ്യുതി ഉപഭോഗം സ്വയം നിയന്ത്രിക്കണമെന്നും പ്രതിസന്ധി രൂക്ഷമാണെന്നും മന്ത്രി പറഞ്ഞു. 
 
ഡാമുകളിലെ ജലനിരപ്പ് കുറവായതിനാല്‍ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കാലവര്‍ഷം ദുര്‍ബലമായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. വലിയ വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സ്ഥിതിയാണ് ഇപ്പോള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍