വൈദ്യുത പ്രതിസന്ധി രൂക്ഷം, സംസ്ഥാനം ലോഡ് ഷെഡിങ്ങിലേക്ക് ?, 21ന് തീരുമാനം

വ്യാഴം, 17 ഓഗസ്റ്റ് 2023 (13:57 IST)
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി. മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക. 21ന് ചേരുന്ന ബോര്‍ഡ് യോഗം പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
 
പീക്ക് അവറില്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കാന്‍ എല്ലാവരും തയ്യാറാകണം. ലോഡ് ഷെഡിങ് ഇല്ലെങ്കില്‍ ഉയര്‍ന്ന വിലനല്‍കി വൈദ്യുതി വാങ്ങേണ്ടതായി വരും. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 44%ത്തിന്റെ മഴക്കുറവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സെപ്റ്റംബര്‍ മാസത്തിലും വലിയ തോതില്‍ മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥ അധികൃതര്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം വീണ്ടും ലോഡ് ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങളെ പറ്റി ആലോചിക്കുന്നത്. തിങ്കളാഴ്ച കെഎസ്ഇബി ചെയര്‍മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന് അനുസരിച്ചാകും സര്‍ക്കാരിന്റെ തുടര്‍നടപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍