സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 11 മാര്‍ച്ച് 2025 (11:15 IST)
സംസ്ഥാനത്ത് ഡി-അഡിക്ഷന്‍ കേന്ദ്രങ്ങളില്‍ അഭയം തേടുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധവ്. വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് 14 ഡി അഡിക്ഷന്‍ സെന്ററുകളാണുള്ളത്. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളില്‍ കൗണ്‍സിലിംഗ് സെന്ററുകളും ഉണ്ട്. ഇവിടങ്ങളില്‍ നേരിട്ടും ടെലഫോണ്‍ മുഖേനയും സേവനം നല്‍കുന്നുമുണ്ട്. ഡീ അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നവരില്‍ അധികം പേരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി വരുന്നവരാണ്.
 
ഒരു വര്‍ഷത്തിനിടെ ലഹരി ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് കിടത്തി ചികിത്സ ആവശ്യമായി വന്ന 1625 പേര്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. കൂടാതെ ഡോക്ടറുടെ സഹായം തേടി ചികിത്സ നേടിയത് 19328 പേരാണ്. മദ്യം, കഞ്ചാവ്, പുകയില, എംഡി എം എ തുടങ്ങിയ ലഹരികള്‍ക്ക് അടിമയായി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി ചികിത്സയ്ക്ക് എത്തിയവരാണ് ഇവരൊക്കെ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍