സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനം: ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (12:52 IST)
സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. നിലവിലെ സാഹചര്യം വിശദീകരിക്കാനാണ് ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സിലര്‍മാരുടെ യോഗം ചേരാനിരിക്കെയാണ് ഡിജിപിക്ക് ഗവര്‍ണറുടെ നിര്‍ദേശം ലഭിച്ചത്.
 
മയക്കുമരുന്നിനെതിരായ നടപടികള്‍, ലഹരി തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവ വിശദീകരിച്ച റിപ്പോര്‍ട്ടാണ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്. കോളേജ് ക്യാമ്പസുകളില്‍ ലഹരിയുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായാണ് വീസിമാരുടെ യോഗം ഗവര്‍ണര്‍ വിളിച്ചത്. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാല വൈസ് ചാന്‍സല്‍മാരോടും യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിക്കാണ് യോഗം. രാജ്ഭവനില്‍ വച്ചാണ് യോഗം നടക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍