സംസ്ഥാനത്ത് ലഭിച്ചത് നാലുദിവസത്തേക്കുള്ള വാക്‌സിനുകള്‍; രാജ്യത്തെ പകുതിയോളം കൊവിഡ് കേസുകളും കേരളത്തില്‍

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (08:42 IST)
സംസ്ഥാനത്ത് നാലുദിവസത്തേക്കുള്ള വാക്‌സിനുകളാണ് ലഭിച്ചത്. ദിവസങ്ങളായി മുടങ്ങി കിടന്ന വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. ഒന്‍പത് ലക്ഷത്തിലധികം ഡോസ് വാക്‌സിനുകളാണ് ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ഇതുവരെ 1.90 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
 
അതേസമയം കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ പകുതിയിലധികവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. 43,000കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 22,056 ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article