സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41

Webdunia
വെള്ളി, 26 ഫെബ്രുവരി 2021 (18:11 IST)
സംസ്ഥാനത്ത് ഇന്ന് 3671 പേർക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,812 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.41 ആണ്. ഇതുവരെ 1,13,39,805 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്.
 
അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4164 ആയി. ഇന്ന് രോഗം ബാധിച്ചവരിൽ 3317 പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. 250 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 13 ആരോഗ്യപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article