സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാംദിനവും മൂവായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍. ഇന്നത്തെ പുതിയ കൊവിഡ് കേസുകള്‍ 3419 ആണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 20000 കടന്നു. അതേസമയം എറണാകുളം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഇന്ന് 1072 പേര്‍ക്കാണ് കൊവിഡ് ജില്ലയില്‍ സ്ഥിരീകരിച്ചത്.