കേരളത്തില്‍ 35 ശതമാനം പേര്‍ക്കും കോവിഡ് ബാധിക്കുന്നത് വീടുകളില്‍ നിന്ന്

Webdunia
വ്യാഴം, 26 ഓഗസ്റ്റ് 2021 (16:44 IST)
സംസ്ഥാനത്തെ വീടുകളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 35 ശതമാനം പേര്‍ക്ക് രോഗം ബാധിക്കുന്നത് വീടുകളില്‍ നിന്നെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തില്‍ പറയുന്നു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് വന്നാല്‍ രോഗി ഹോം ഐസോലേഷനില്‍ ആണെങ്കില്‍ ആ വീട്ടിലെ കൂടുതല്‍ പേര്‍ക്കും കോവിഡ് ബാധിക്കുന്ന അവസ്ഥയുണ്ട്. ഹോം ഐസോലേഷന്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇതിനു കാരണമെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. വീടുകളില്‍ കോവിഡ് മാനദണ്ഡം കൃത്യമായി പാലിച്ചാല്‍ മാത്രമേ രോഗവ്യാപനം കുറയൂ എന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article