സി​പി​എം പു​റ​ത്താ​ക്കു​ന്ന​വ​രെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യാണ് സി​പി​ഐ; കാനത്തിന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം)

Webdunia
വെള്ളി, 19 ജനുവരി 2018 (20:28 IST)
സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ പ​രി​ഹാ​സ​ത്തി​ന് ചുട്ട മ​റു​പ​ടി​യു​മാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) രംഗത്ത്. കെഎം മാണിക്കും പാർട്ടിക്കുമെതിരെ പ്രസ്‌താവന നടത്തിയ കാനത്തിനെതിരെ എ​ൻ ജ​യ​രാ​ജ് എം​എ​ൽ​എയാണ് രംഗത്തുവന്നത്.

സി​പി​എം പു​റ​ത്താ​ക്കു​ന്ന​വ​രെ മാ​ത്രം സ്വീ​ക​രി​ക്കു​ന്ന പാ​ർ​ട്ടി​യു​ടെ നേ​താ​വി​ൽ​നി​ന്ന് കൂ​ടു​ത​ലൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന്  ജ​യ​രാ​ജ് എം​എ​ൽ​എ വ്യക്തമാക്കി.

നേരത്തെ അന്ത്യകൂദാശ അടുത്ത് വരുന്ന പാര്‍ട്ടികള്‍ക്ക് വെന്റിലേറ്റര്‍ ആകേണ്ട ആവശ്യം ഇടതുമുന്നണിക്കില്ലെന്നാണ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ കാനം പറഞ്ഞത്. ഇതിനു മറുപടിയുമായിട്ടാണ് ജയരാജ് എംഎല്‍എ രംഗത്തുവന്നത്.

പുതിയ പാര്‍ട്ടിയെ ക്ഷണിക്കേണ്ട അത്രയും ബലഹീനത എൽഡിഎഫിനില്ല. ഇപ്പോള്‍ ഇടതുമുന്നണിക്ക് നല്ല ഭൂരിപക്ഷം ഉണ്ട്. മുന്നണി വിട്ടവര്‍ക്ക് തിരിച്ച് വരാം, പക്ഷെ അല്ലാത്തവരെ കുറിച്ച് നിലവിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്നും കാനം വ്യക്തമാക്കിയിരുന്നു.

മാണിക്കെതിരായ ബാര്‍കോഴ കേസില്‍ വിജിലന്‍സും പൊലീസും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ കാര്യമാക്കേണ്ടതില്ല. കോടതിയില്‍ ഇവര്‍ക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കപ്പെടും. ആര്‍ബിഐയുടെ ചെറിയ ബ്രാഞ്ചാണ് മാണി. റിസര്‍വ് ബാങ്കിനുള്ളതു പോലെ വോട്ടെണ്ണല്‍ യന്ത്രം മാണിക്കുമുണ്ട്. ആര്‍ബിഐക്ക് 66 നോട്ടെണ്ണല്‍ യന്ത്രമാണുള്ളത്. മാണിയുടെ വീട്ടില്‍ ഒരെണ്ണവുമുണ്ടെന്നും കാനം പരിഹസിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article