ബാലകൃഷ്ണപിള്ള വെട്ടിലാകും; 'യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന് '

Webdunia
തിങ്കള്‍, 26 ജനുവരി 2015 (16:43 IST)
കേരളാ കോൺഗ്രസ് (ബി)​ നേതാവ് ആർ ബാലകൃഷ്ണപിള്ളക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമായി. ബുധനാഴ്‌ച ചേരുന്ന യുഡിഎഫ് യോഗത്തില്‍ പിള്ള പങ്കെടുക്കേണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരെ കടുത്ത നടപടികളിലേക്ക് കടക്കാനാണ് യുഡിഎഫ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ധനമന്ത്രി കെഎം മാണിക്കെതിരെ സ്വകാര്യ സംഭാഷണത്തില്‍ ആരോപണം ഉന്നയിക്കുന്ന ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് യുഡിഎഫില്‍ നിന്ന് വ്യാപകമായ എതിര്‍പ്പ് ബാലകൃഷ്ണപിള്ളക്ക് നേരിടേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മുന്നാക്ക വികസനകോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചിരുന്നു.

ഞായറാഴ്ച രാത്രി ഒമ്പതോടെ പാർട്ടി നേതാവ് മനോജ് മുഖാന്തിരം രാജിക്കത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ചെയര്‍മാന്‍ എന്ന നിലയില്‍ അനുവദിച്ചിരുന്ന ഔദ്യോഗിക വാഹനമായ 27മത് നമ്പർ സ്റ്റേറ്റ് കാര്‍ ഞായറാഴ്ച ടൂറിസം വകുപ്പിന് മടക്കിനല്‍കുകയും ചെയ്തിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.