കാനം രാജേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം. തൈലം തളിച്ച് കേരളാ കോണ്‍ഗ്രസിനെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കേണ്ട ആവശ്യമില്ലെന്ന കാനത്തിന്റെ പ്രസ്താവനക്ക് മറുപടിയായാണ് കാഞ്ഞിരപ്പള്ളി എം.എല്‍.എ ഡോ. എന്‍. ജയരാജ് രംഗത്തെത്തിയത്.
മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനം പറയേണ്ടത് കാരണവന്മാരാണെന്നും അവിടെ കുശിനിക്കാരനെന്ത് കാര്യമെന്നുമായിരുന്നു കാനത്തെ ലക്ഷ്യംവെച്ച എന്‍. ജയരാജ് ചോദിച്ചത്. മാത്രമല്ല പ്രവേശനത്തിനായി ഒരു മുന്നണിയിലും അപേക്ഷ നല്കി തങ്ങള്‍ കാത്തിരിക്കുന്നില്ലെന്നും ജയരാജ് എം.എല്‍.എ വ്യക്തമാക്കി.