ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ രജിസ്ട്രേഷന്‍ റദ്ദക്കിയേക്കും. പാര്‍ട്ടി ഭരണഘടന ലംഘിച്ചത് മറച്ച് വച്ച് പാര്‍ട്ടിയുടെ രജിസ്ട്രേഷന്‍ പുതിക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതായാണ് വിവരം. പാര്‍ട്ടി ഭരണഘടന പ്രകരം ഒരാള്‍ക്ക് ഒരേസമയം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും വഹിക്കാന്‍ സാധിക്കില്ല. എന്നാല്‍ കേഎം മാണി ഈ വ്യവസ്ഥ ലംഘിച്ചതായാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജനം ടിവിയാണ്.
വിഷയത്തില്‍ വിഷയത്തില്‍ പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ക്വോവാറണ്ടോ ഹര്‍ജി നല്‍കിയിട്ടുണ്ട്. ജോര്‍ജിന്റെ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദ്ദികരണം ഹൈക്കോടതി ആരാഞ്ഞാല്‍ അത് മാണിക്ക് വിനയാകും. മാണിയുടെ മന്ത്രിസ്ഥാനവും പാര്‍ട്ടി രജിസ്ട്രേഷനും റദ്ദാകാന്‍ ഇത് ഇടയാക്കും.പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനവും മന്ത്രിപദവും ഒരാള്‍ വഹിക്കുന്നതിനുള്ള വിലക്ക് മറച്ചുവച്ചാണു തെരഞ്ഞെടുപ്പു കമ്മിഷനില്‍ പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ പുതുക്കിയതെന്നും കേരള കോണ്‍ഗ്രസി എമ്മിന്റെ അംഗീകാരം റദ്ദാക്കാന്‍ കോടതി ഇടപെടണമെന്നുമാണ് പി.സി ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം. മാണിയെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്തിയിട്ടുണ്ട് എന്നാണ് ഇത്രയും കാലം കേരളാ കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ 2010നു ശേഷം ഇതേവരെ പാര്‍ട്ടി പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഭേദഗതി ഭരണഘടനയില്‍ വരുത്തിയിട്ടില്ലെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2013 മേയ് 24 മുതല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ തെരഞ്ഞെടുപ്പ് തടസപ്പെട്ടിരിക്കുകയാണ്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്നുള്ള കമ്മീഷന്റെ നിര്‍ദ്ദേശത്തിനോട് പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടുമില്ല.