സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി

ശ്രീനു എസ്

ബുധന്‍, 27 മെയ് 2020 (19:34 IST)
സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ തുറന്നാല്‍ വിശ്വാസികളുടെ എണ്ണം നിയന്ത്രിക്കാന്‍ പ്രയാസമാണെന്നും സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായതിനു ശേഷം ഇതിനെകുറിച്ച് ചിന്തിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ലോക്ക് ഡൗണിന്റെ ഭാഗമായി രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാരിന്റെ നിലപാലും ഇതുതന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇന്ന് സര്‍വകക്ഷിയോഗത്തില്‍ ഉണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍