കാസര്‍കോട് ജില്ലയില്‍ കാണപ്പെടുന്ന പത്മശാലി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി

ശ്രീനു എസ്

ബുധന്‍, 27 മെയ് 2020 (17:25 IST)
കാസര്‍കോട് ജില്ലയില്‍ കാണപ്പെടുന്ന പത്മശാലി വിഭാഗത്തെ  ഒബിസി  പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരെ ഒബിസി പട്ടികയില്‍ ശാലിയ, ചാലിയ വിഭാഗത്തോടൊപ്പമാണ് ഉള്‍പ്പെടുത്തിടുത്തിയത്. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുത്തു.
 
കാഞ്ഞങ്ങാട്, മഞ്ചേശ്വരം താലൂക്കുകളില്‍ കൂടുതലായി കാണപ്പെടുന്ന ഈ വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ സംബന്ധിച്ച്  കേരള സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ പരിശോധിച്ചിരുന്നു. ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുകയുമുണ്ടായി. ഈ ശുപാര്‍ശ  അംഗീകരിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഏകദേശം 400  കുടുംബങ്ങളിലായി 3500 ഓളം അംഗങ്ങള്‍ ഈ സമുദായ ത്തില്‍ ഉണ്ട്. ഇവര്‍ പരമ്പരാഗതമായി നെയ്ത്ത് തൊഴില്‍ ചെയ്തു ഉപജീവനം നടത്തുന്നവരാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍