ജില്ലയില്‍ നിന്നു പുറപ്പെടുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണ കിറ്റും, മാസ്‌കും നല്‍കിയാണ് യാത്രയാക്കിയത്. ജില്ലയിലെ ആറു താലൂക്കുക്കളില്‍ നിന്നുമാണ് അതിഥി തൊഴിലാളികള്‍ എത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ 12 കെഎസ്ആര്‍ടിസി ബസുകളിലായിട്ടാണ് ഇവരെ തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്.