പ്രവാസികൾ നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ക്വാറന്റീൻ ചിലവുകൾ സ്വയം വഹിക്കണമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെ പ്രവാസികളുടെ ക്വാറന്റീൻ സംവിധാനവും സൗജന്യമാക്കണമെന്ന ആവശ്യവുമായി സംവിധായകൻ വിനയൻ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ്. വളരെ മനോവിഷമത്തോടെയാണ് ഇതെഴുതുന്നതെന്ന് കുറിച്ചുകൊണ്ടാണ് വിനയൻറെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഗൾഫ് മേഖലയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ച് സമ്പാദിച്ചിട്ടുള്ളവരാണ് ഓരോ സിനിമ പ്രവർത്തകരും. സര്‍ക്കാരിന് സാമ്പത്തികബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ കലാകാരന്മാര്‍ മുന്‍കൈയ്യെടുത്ത് ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ ഫണ്ട് സ്വരൂപിക്കണം. ഇത്തരം ദാരുണമായ പതനം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്ന് കാലം കാണിച്ചുതന്നിരിക്കുന്നു. സര്‍ക്കാരിനോടും എനിക്ക് അപേക്ഷിക്കാനുണ്ട്, പ്രവാസികള്‍ക്ക് സൗജന്യം കൊടുക്കുന്നത് ഔദാര്യമല്ല. അതിനുള്ള ഇച്ഛാശക്തി കാണിക്കണം.