സംസ്ഥാനസർക്കാറിന്റെ ആവശ്യം തള്ളി കേന്ദ്രം, പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് ഹൈക്കോടതിയിൽ

വെള്ളി, 15 മെയ് 2020 (12:49 IST)
പ്രവാസികൾക്ക് സർക്കാർ ക്വാറന്റൈനിൽ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം.14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി.
 
പ്രവാസികള്‍ക്ക്‌ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഈ നിർദേശമാണ് കേന്ദ്രം തള്ളിയത്.നിലവിൽ കുറച്ചു പ്രവാസികൾ മാത്രമാണ് നാട്ടിൽ മടങ്ങിയെത്തിയിട്ടുള്ളു.പ്രവാസികള്‍ക്കായി ഒന്നരലക്ഷത്തിലധികം മുറികള്‍ ഇപ്പോള്‍ തന്നെ സജ്ജമാണ്. രണ്ടര ലക്ഷം മുറികൾ കണ്ടെത്തിയെന്നയിരുന്നു നേരത്തെ കേരളം ഹൈക്കോടതിയെ അറിയിച്ചത്. അതിനാൽ സൗകര്യങ്ങൾ അപര്യാപ്‌തമെന്ന വാദം ഉയര്‍ത്തി പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധിയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ല.
 
രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ഏത് തീരുമാനവും നടപ്പിലാക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍