ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും സഹായകമായി സ്‌കില്‍ രജിസ്ട്രി ആപ്പ്

ഗേളി ഇമ്മാനുവല്‍

വ്യാഴം, 14 മെയ് 2020 (21:49 IST)
ലോക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസികള്‍ക്കും സഹായകമായി സ്‌കില്‍ രജിസ്ട്രി ആപ്പ്. സാങ്കേതിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌കില്‍ രജിസ്ട്രി ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്. മരപ്പണിക്കാര്‍, പ്ലംബര്‍, ഇലക്ട്രീഷ്യന്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളി എന്നിവര്‍ക്കും ആപ്പില്‍ അവസരമുണ്ട്. കൂടാതെ ഡ്രൈവര്‍മാര്‍, വീട്ടു ജോലിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തെങ്ങു കയറ്റക്കാര്‍, തുണി അലക്കുകയും തേയ്ക്കുകയും ചെയ്യുന്നവര്‍, ഡേ കെയറുകള്‍, ഹോം നഴ്‌സുമാര്‍ എന്നിവര്‍ക്കും അവസരമുണ്ട്.
 
യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. സ്‌കില്‍ രജിസ്ട്രി ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങള്‍ നല്‍കി തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍  ചെയ്യാം. 
 
കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്,  വ്യാവസായിക പരിശീലന വകുപ്പിന്റെയും കുടുംബശ്രീയുടെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും സഹകരണത്തോടെയാണ് സ്‌കില്‍ രജിസ്ട്രി തൊഴില്‍ ആപ്പിന് രൂപം നല്‍കിയത്. 
 
വിശദവിവരങ്ങള്‍ക്ക് സര്‍ക്കാര്‍ ഐ.ടി.ഐകളിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലോ ബന്ധപ്പെടുക. അന്വേഷണങ്ങള്‍ക്ക്: ഷെറിന്‍ ജോസഫ്, നോഡല്‍ ഓഫീസര്‍, ആര്‍.ഐ. സെന്റര്‍, ചാക്ക, ഫോണ്‍: 0471-2501867

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍