സുരാജ് വെഞ്ഞാറമ്മൂടും ഡി കെ മുരളി എംഎൽഎയും ക്വാറന്റീനിൽ

കെ ആര്‍ അനൂപ്

തിങ്കള്‍, 25 മെയ് 2020 (14:29 IST)
കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥനുമായി വേദി പങ്കെടുത്തതിനെതുടർന്ന് സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎൽഎ ഡി കെ മുരളിയും ക്വാറന്റീനില്‍. വെഞ്ഞാറമൂട് സി ഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്വീകരിച്ചതിനെത്തുടർന്നാണിത്. മദ്യപിച്ച് കാറോടിച്ച മൂന്നംഗ സംഘം, എതിരെ  ബൈക്കിൽ വരികയായിരുന്ന പോലീസ്  ട്രെയിനിയെ ഇടിച്ചിട്ടു നിർത്താതെ പോകുകയും ചെയ്തു. ഇവരെ നാട്ടുകാരാണ് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ഈ മൂന്നംഗ സംഘത്തിലെ ഒരാൾക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്
 
മേയ് 22ന് റിമാന്‍ഡിലായ മൂന്നു പേരും തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. ഇവരെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്കു കോവി‍ഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെ സിഐ ഉള്‍പ്പെടെ 34 ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന 12 ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍