ടൂറിസത്തിന് മികവേകാൻ യു എ ഇ കോൺസുലേറ്റ് അനന്തപുരിൽ തുറന്നു

Webdunia
വ്യാഴം, 20 ഒക്‌ടോബര്‍ 2016 (14:18 IST)
മലയാളികള്‍ ഏറെയുള്ള യു എ ഇ സംസ്ഥാന തലസ്ഥാനത്ത് കോണ്‍സലേറ്റ് തുറന്നു. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമുളള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 
 
കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യു.എ.ഇ. രൂപീകൃതമായ കാലം മുതല്‍ക്കേ കേരളവുമായി ഗാഢമായ സൗഹൃദബന്ധമാണുള്ളത്.  യു.എ.ഇയിലെ ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും മലയാളികളാണ്. ഇന്ത്യന്‍ തൊഴിലാളികളുടെ, പ്രത്യേകിച്ച് മലയാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ ശ്രമങ്ങള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം സഹായകമാകും -  മുഖ്യമന്ത്രി പറഞ്ഞു. 
 
കേരളത്തിന്റെ വിവര സാങ്കേതിക രംഗത്തിന്റെയും കൊച്ചിയിലെ സ്മാര്‍ട്ട് സിറ്റിയുടെയും വളര്‍ച്ചയ്ക്ക് ഉതകും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റില്‍നിന്നു പ്രതീക്ഷിക്കുന്നതായും  മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.. 
 
യു.എ.ഇ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍റൈസി, അസി. അണ്ടര്‍ സെക്രട്ടറി അഹമ്മദ് അല്‍ദേരി, യു.എ.ഇ അംബാസഡര്‍ അഹമ്മദ് അല്‍ ബന്ന, കോണ്‍സുേലറ്റ് ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, ശശി തരൂര്‍ എം.പി., നോര്‍ക റൂട്‌സ് വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി എന്നിവര്‍ സംബന്ധിച്ചു. 
Next Article