സംസ്ഥാന ബജറ്റ്: വരുന്നു കെഎസ്ആര്‍ടിസിക്ക് ഹൈഡ്രജന്‍ ബസുകള്‍!

ശ്രീനു എസ്
വെള്ളി, 4 ജൂണ്‍ 2021 (12:27 IST)
സംസ്ഥാന ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 100കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ബസുകള്‍ പ്രകൃതി സൗഹൃദമാക്കുന്നതിനായി ഡീസല്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന 3000 ബസുകള്‍ സിഎന്‍ജിയിലേക്ക് മാറ്റും. ഇതിന്റെ ചിലവ് 300കോടി രൂപയാണ്. കൂടാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, സിയാല്‍ എന്നിവയുടെ സഹകരണത്തോടെ 10ഹൈഡ്രജന്‍ ബസുകള്‍ എത്തും. ഇതിന്റെ ചിലവ് 10 കോടിരൂപയാണ്.
 
അതേസമയം ഫുഡ് ഡെലിവറി, പത്രവിതരണം തുടങ്ങിയ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്നതിനുള്ള വായ്പ പദ്ധതികള്‍ പ്രഖ്യാപിക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ പതിനായിരും ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിരത്തില്‍ എത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article