Kerala Budget 2023: അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 3 ഫെബ്രുവരി 2023 (12:28 IST)
സംസ്ഥാന ബജറ്റില്‍ അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും പാലും നല്‍കുന്നതിനായി 63.5 കോടി രൂപ അനുവദിച്ചു. കൂടാതെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളോടും ചേര്‍ന്ന് നഴ്‌സിംഗ് കോളേജുകള്‍ ആരംഭിക്കാനും നടപടിയുണ്ടാകും. 
 
വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള സായംപ്രഭ പദ്ധതിക്ക് 6.8 കോടി രൂപ വയോമിത്രം പദ്ധതിയ്ക്ക് 27.5 കോടിരൂപയും സര്‍ക്കാര്‍ ഓഫീസുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്ന ബാരിയര്‍ ഫ്രീ കേരള പദ്ധതിയ്ക്ക് 9 കോടി രൂപയും അനുവദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍