Kerala Budget 2023: മോട്ടോര്‍ വാഹന നികുതി വര്‍ദ്ധിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 3 ഫെബ്രുവരി 2023 (11:52 IST)
ബജറ്റില്‍ മോട്ടോര്‍ വാഹന നികുതി വര്‍ദ്ധിപ്പിച്ചു. മോട്ടോര്‍ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയില്‍ രണ്ട് ശതമാനം ആണ് വര്‍ധിപ്പിച്ചത്. ഇതിലൂടെ 92 കോടിയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ സെസ് ഇരു ചക്ര വാഹനങ്ങള്‍ക്ക് 100 രൂപയും ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന് 200 രൂപയും മീഡിയം മോട്ടോര്‍ വാഹനത്തിന് 300 രൂപയും ഹെവി മോട്ടോര്‍ വാഹനത്തിന് 500 രൂപയും ആണ് ചാര്‍ജ്.

അനുബന്ധ വാര്‍ത്തകള്‍

Next Article