ഇന്ത്യയില്‍ ഏറ്റവും വിലക്കുറവുള്ള സംസ്ഥാനമായി കേരളം മാറിയെന്ന് ധനകാര്യ മന്ത്രി. അതേസമയം കേരളം കടക്കെണിയില്‍ അല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ വായ്പയോടുള്ള സമീപനത്തില്‍ മാറ്റമില്ലെന്നും വായ്പയെടുത്തു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനും ധനമന്ത്രി മറന്നില്ല.