കേരള ബജറ്റ് 2018: തീരദേശത്തിന് കരുതൽ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ

Webdunia
വെള്ളി, 2 ഫെബ്രുവരി 2018 (10:30 IST)
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തീരദേശ തീരദേശത്തിനായി നിരവധി പദ്ധതികളാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ ഒറ്റനോട്ടത്തില്‍ 
 
1. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് 
 
2. മത്സ്യഗ്രാമങ്ങളിലും മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുന്നവർക്കും യഥാസമയം മുന്നറിയിപ്പുകൾ എത്തിക്കുന്നതിനും അടിയന്തരസഹായ പ്രവർത്തനങ്ങൾ നടത്തുന്നതിനുമുള്ള സംവിധാനം. 
 
3. മത്സ്യബന്ധനയാനങ്ങളെയും തീരദേശ ഗ്രാമങ്ങളെയും ബന്ധിപ്പിക്കാൻ 100 കോടി ചെലവിൽ സാറ്റലൈറ്റ് വിവരവിനിമയ സംവിധാനം. 
 
4. കടൽത്തീരത്തിന്റെ 50 മീറ്റർ പരിധിയിലുള്ള മുഴുവൻ കുടുംബങ്ങളെയും മാറ്റി താമസിപ്പിക്കാൻ 150 കോടിയുടെ പദ്ധതി. സന്നദ്ധമാകുന്ന ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ. 
 
5. തീരദേശ വികസന പാക്കേജിന്റെ ഡിപിആർ തയ്യാറാക്കുന്നതിന് 10 കോടി 
 
6. മത്സ്യമേഖലയ്ക്ക് 600 കോടിയുടെ അടങ്കൽ. 
 
7. ഉൾനാടൻ മത്സ്യബന്ധനത്തിനടക്കം 240 കോടി രൂപയുടെ പദ്ധതി. 
 
8. തീരദേശ വികസനത്തിന് 238 കോടി 
 
9. നബാർഡ് വായ്പയോടെ മത്സ്യബന്ധന തുറമുഖങ്ങൾ നിർമ്മിക്കാൻ 584 കോടി ചെലവിൽ പദ്ധതി. 
 
10. ചെത്തി, പരപ്പനങ്ങാടി തുറമുഖങ്ങളുടെ നിർമ്മാണം കിഫ്ബി വഴി 
 
11. കിഫ്ബിയിൽ നിന്ന് തീരദേശത്ത് 900 കോടിയുടെ പദ്ധതികൾ 
 
12. കിഫ്ബി സഹായത്തോടെ തീരദേശ ആശുപത്രി നവീകരണ പദ്ധതി. 
 
13. തീരദേശത്ത് 250 കുട്ടികളിൽ കൂടുതൽ പഠിക്കുന്ന മുഴുവൻ സ്കൂളുകളും ഈ വർഷത്തെ സ്കൂൾ നവീകരണ പാക്കേജിൽ
 

അനുബന്ധ വാര്‍ത്തകള്‍

Next Article