കേരള ബജറ്റ് 2018: മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം

വെള്ളി, 2 ഫെബ്രുവരി 2018 (10:01 IST)
മെഡിക്കൽ കോളേജുകളിൽ കൂടുതൽ നിയമനം വരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. 550 ഡോക്ടർമാരെയും, 1750 നഴ്സുമാരെയും പുതിയതായി നിയമിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ അറിയിച്ചു.എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വിഭാഗം ഏർപ്പെടുത്തും. മലബാർ കാൻസർ സെനററിനെ ആർസിസി നിലവാരത്തിലേക്ക് ഉയർത്തുമെന്നും ധനമന്ത്രി അറിയിച്ചു. എല്ലാ ജില്ലാ ആശുപത്രികളിലും കാര്‍ഡിയോളജി വകുപ്പുകള്‍ നടപ്പിൽ വരുമെന്നും അദ്ദേഹം അറിയിച്ചു. പൊതു ആരോഗ്യസംരക്ഷണത്തിനായി 1685 കോടി വകയിരുത്തി. 
 
രാജ്യത്ത് ആദ്യമായി സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുമെന്നും ധനമന്ത്രി. ആര്‍എസ്ബിഐ പദ്ധതിയുള്ളവരുടെ കേന്ദ്ര ഇന്‍ഷുറന്‍സ് പ്രീമിയം വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കും. മറ്റുള്ളവര്‍ക്ക് സ്വന്തം നിലയ്ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാമെന്നും ധനമന്ത്രി അറിയിച്ചു.
 
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാറാ ജോസഫിന്റെ നോവലും സുഗതകുമാരി ടീച്ചറുടെ കവിതയും പരാമര്‍ശിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. സ്ത്രീകളുടെ അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് അവര്‍ക്ക് കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഓഖി ദുരന്തത്തിൽ പുരുഷന്മാർ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ പ്രകീർത്തിച്ച് ധനമന്ത്രി.
 
സിനിമാ മേഖലയില്‍ അടക്കമുള്ള എല്ലാ സ്ത്രീ മുന്നേറ്റങ്ങള്‍ക്കും പിന്തുണ അറിയിക്കുന്നുവെന്നും സ്ത്രീ സമൂഹത്തിന് പൂര്‍ണ്ണ പിന്തുണ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകർച്ചയുണ്ടാക്കിയതെന്ന്. ഒന്നു പ്രകൃതിനിർമിതമെങ്കിൽ രണ്ടാമത്തേത് മനുഷ്യനിർമിതമെന്ന് ധനമന്ത്രി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍