കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവെച്ചു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് രാജി. അവസാന നാല് മത്സരത്തിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ട്രെവര്‍ മോര്‍ഗന്‍ ടീമിന്റെ പരിശീലകനാകും.
മുന്‍ ഇംഗ്ലീഷ് താരവും കോച്ചുമായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 1976ല്‍ ഇംഗ്ലീഷ് ടീമില്‍ നാലു മത്സരങ്ങളില്‍ ടെയ്‌ലര്‍ കളിച്ചിട്ടുണ്ട്. 1986ല്‍ പ്രാദേശിക ടീമായ ഡാര്‍ട്ട്ഫോര്‍ഡ് എഫ് സിയുടെ പ്ലയര്‍ മാനേജറായാണ് പരിശീലന കരിയര്‍ ടെയ്‌ലര്‍ ആരംഭിച്ചത്.
തുടര്‍ന്ന് വിവിധ ക്ലബുകളുടെ മാനേജരായും ട്രെയിനറായും പ്രവര്‍ത്തിച്ചു. 2000 നവംബറില്‍ നടന്ന ഇംഗ്ലണ്ട് - ഇറ്റലി സൗഹൃദ മത്സരത്തിലായിരുന്നു ഇംഗ്ലീഷ് ടീമിന്റെ പരിശീലകനായത്. താല്‍ക്കാലിക പരിശീലകന്റെ ചുമതലയിലായിരുന്നു ഈ വരവ്.
2011ല്‍ ബഹ്റൈന്‍ ദേശീയ ടീമിന്റെ മാനേജരായി ചുമതലയേറ്റ് പ്രഥമ ജി സി സി ഗെയിംസിലും അറബ് ഗെയിംസിലും ടീമിന് കിരീടം നേടിക്കൊടുത്തു. 2002ല്‍ ഫുട്ബാള്‍ അസോസിയേഷന്റെ ഹാള്‍ ഓഫ് ഫെയിം പുരസ്കാരം നേടിയിട്ടുണ്ട്.
കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായി നിയോഗിക്കപ്പെട്ടപ്പോള്‍ ടീമിന്റെ ചുമതലയേല്‍ക്കാനായി താന്‍ കാത്തിരിക്കുകയാണെന്ന് ആയിരുന്നു ടെയ്‌ലറുടെ പ്രതികരണം.