Kerala Election Result 2021: മണിയാശാന്റെ വമ്പന്‍ വിജയം, വെല്ലുവിളി ഏറ്റെടുത്ത് തല മൊട്ടയടിക്കുമെന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി

ശ്രീനു എസ്
ഞായര്‍, 2 മെയ് 2021 (11:35 IST)
ഉടുമ്പന്‍ ചോലയില്‍ ഇരുപതിനായിരത്തിലധികം വോട്ടുകളുടെ ലീഡ് എംഎം മണി ഉയര്‍ത്തിയതോടെ തലമൊട്ടയടിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഇഎം അഗസ്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.'-  അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article