കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്കെതിരെ പോലീസ് കാപ്പ ചുമത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് അർജുന് വിലക്ക് നിലവിൽ വരും. കണ്ണൂർ ഡിഐജിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കാപ്പ നിയമത്തിലെ 15ആം വകുപ്പാണ് അർജുനെതിരെ ചുമത്തിയിരിക്കുന്നത്.
സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളുള്ള അർജുൻ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസിന്റെ റിപ്പോർട്ട്. നേരത്തെ സമൂഹമാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അര്‍ജുന്‍ ആയങ്കിക്കെതിരേ ഡി.വൈ.എഫ്.ഐ പോലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി.ജയരാജന്റെ കൂടെ നിന്ന് ഫോട്ടോയെടുത്ത് അതുപയോഗിച്ചാണ് ആയങ്കിയും ആകാശ് തില്ലങ്കരിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുടെ പ്രവർത്തണമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ ആരോപണം.