നടിയെ ആക്രമിച്ച കേസ്: പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ദിലീപിന്റെ ഹർജി

റെയ്‌നാ തോമസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2019 (17:28 IST)
നടിയെ ആക്രമിച്ച കേസില്‍ വിടുതല്‍ ഹർജി നല്‍കി നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ്. കൊച്ചിയിലെ വിചാരണ കോടതിയിലാണ് ഹർജി നല്‍കിയത്.
 
ഹർജി കോടതി പരിഗണിക്കുകയാണ്. അതേസമയം ഹർജിയിലെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തരുതെന്ന് കോടതി ആവശ്യപ്പെട്ടു. നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമര്‍ശം ഹർജിയില്‍ ഉണ്ടെന്നാണ് കോടതി പറഞ്ഞത്. ഹർജിയില്‍ അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കുകയാണ്.
 
കേസില്‍ പ്രതിഭാഗത്തിന്റെ പ്രാരംഭ വാദം ആരംഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ വാദം നേരത്തെ തന്നെ പൂര്‍ത്തിയായതാണ്. നേരത്തെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിച്ച ശേഷം വാദം തുടരാമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളിയിരുന്നു.
 
നടിയെ ആക്രമിച്ച് പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ കോടതി അനുമതിയോടെ ദിലീപിന്റെ അഭിഭാഷകര്‍ പരിശോധിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article